'ലൂസിഫര്‍' മുതല്‍ '777 ചാര്‍ലി' വരെ, തിരക്കുള്ള സൗണ്ട് ഡിസൈനര്‍, 'ബിരിയാണി' സംവിധായകനൊപ്പമുള്ള ആളെ മനസ്സിലായോ?

കെ ആര്‍ അനൂപ്| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (09:12 IST)
സ്‌കൂളില്‍ തന്റെ ഒപ്പം പഠിച്ച കൂട്ടുകാരന്‍ പിന്നെ ഇന്ത്യന്‍ സിനിമയോട്ട ആകെ അറിയപ്പെടുന്ന സൗണ്ട് ഡിസൈനറായി മാറി.സ്വപ്നത്തില്‍ പോലും അവനൊരു സിനിമാക്കാരന്‍ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു. വര്‍ഷങ്ങള്‍ക്ക് ശേഷം സുഹൃത്തും തിരക്കുള്ള സൗണ്ട് ഡിസൈനര്‍ കൂടിയായ അരുണ്‍ എസ് മണിയെ കണ്ട സന്തോഷത്തിലാണ് സംവിധായകന്‍.

'പ്ലസ് ടു വിന് ഒരുമിച്ച് പഠിച്ച ഒരു പാവം പയ്യന്‍, സ്വപ്നത്തില്‍ പോലും സിനിമാക്കാരന്‍ ആകുമെന്ന് പ്രതീക്ഷിച്ചില്ല.അവന്‍ ഇന്ന് മലയാളത്തില്‍ Lucifer,Banglore Days, Mumbai Police തമിഴില്‍ Pizza,10 Endrathukulla,Thaanaakkaran, Mandela തെലുങ്കില്‍ Goodachari, Bheemla Nayak, കന്നഡത്തില്‍ 777 Charlie, Avane Sreeman Naaraayana ഹിന്ദിയില്‍ Hangaama 2,Sin തുടങ്ങിയ ധാരാളം സിനിമകളില്‍ സൗണ്ട് ചെയ്ത് ഒരുപാട് തിരക്കുള്ള സൗണ്ട് ഡിസൈനര്‍ ആയി മാറിയിരിക്കുന്നു..വര്‍ഷങ്ങള്‍ക്ക് ശേഷം Arun S Mani യെ ഇന്ന് ചെന്നൈയില്‍ കണ്ടുമുട്ടി..ഒരുപാട് നേരം പഴയ +2 അനുഭവങ്ങള്‍ അയവിറക്കി നന്നായി ചിരിച്ച് പിരിഞ്ഞു.'-സജിന്‍ ബാബു കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :