മകന്‍ വലുതായി, ഭാര്യയുടെ പിറന്നാള്‍,പുതിയ ഉയരങ്ങള്‍ തേടി സിജു വില്‍സണ്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (10:03 IST)
2017 ലെ മെയ് 28 സിജു വില്‍സണ്‍ ഒരിക്കലും മറക്കില്ല. കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രണയിനിയെ വിവാഹം ചെയ്തത് അന്നേ ദിവസം ആയിരുന്നു. ഭാര്യ ശ്രുതി വിജയന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നടന്റെ കരിയര്‍ തന്നെ മാറ്റിമറിക്കാന്‍ ഇടയുള്ള പത്തൊമ്പതാം നൂറ്റാണ്ടും കഴിഞ്ഞദിവസമായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്.

2021 ല്‍ ശ്രുതിയുഗം സിജുവും അച്ഛനുമമ്മയും ആയപ്പോള്‍ ഇരുവരുടെയും ലോകം ഇപ്പോള്‍ മെഹറിന് ചുറ്റുമാണ്. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മക്കളെ കാണാനായി ഓടിയെത്താന്‍ സിജു വില്‍സണിന് എപ്പോഴും ഇഷ്ടമാണ്.

പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാറിയ സിജു വിനയന്റെ പുതിയ ഉയരങ്ങള്‍ തേടി യാത്ര തുടരുകയാണ്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :