കാമുകി വഞ്ചിച്ചു, ഷോക്കില്‍ നിന്ന് കരകയറാന്‍ നിരവധി സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; വലിയ താല്‍പര്യമൊന്നും ഉണ്ടായിട്ടല്ലെന്നും വില്‍ സ്മിത്തിന്റെ തുറന്നുപറച്ചില്‍

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (11:50 IST)

താന്‍ നിരവധി സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത്. 16-ാം വയസ്സില്‍ കാമുകി വഞ്ചിച്ചെന്നും അതിന്റെ ഷോക്കില്‍ നിന്ന് കരകയറാനാണ് താന്‍ നിരവധി സ്ത്രീകളുമായി സെക്‌സില്‍ ഏര്‍പ്പെട്ടതെന്നുമാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 'വില്‍' (will) എന്ന ഓര്‍മകുറിപ്പിലാണ് വില്‍ സ്മിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. മെലാനി എന്ന കാമുകി തന്നെ വഞ്ചിച്ച മാനസികാഘാതത്തില്‍ നിന്ന് കരകയറാനാണ് ഒരുപാട് സ്ത്രീകളുമായി സെക്‌സില്‍ ഏര്‍പ്പെട്ടതെന്ന് വില്‍ സ്മിത്ത് പറയുന്നു.

'ഒരു സംഗീത പരിപാടിക്കായി പോയ സമയത്താണ് മെലാനിയ വഞ്ചിച്ചത്. എനിക്ക് വലിയ ദേഷ്യമായി. അവള്‍ക്കായി പലപ്പോഴായി വാങ്ങിയ സമ്മാനങ്ങളെല്ലാം ഞാന്‍ കൂട്ടിയിട്ടു കത്തിച്ചു. അന്നുവരെ മെലാനിയ അല്ലാതെ ഒരു സ്ത്രീയുമായി മാത്രമേ ഞാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. എന്നാല്‍, മെലാനിയ വഞ്ചിച്ച ശേഷം ഒരുപാട് സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. അടിസ്ഥാനപരമായി എനിക്ക് അതിനോട് വിയോജിപ്പായിരുന്നു. പലപ്പോഴും അങ്ങനെ സെക്‌സില്‍ ഏര്‍പ്പെടാന്‍ എനിക്ക് വലിയ താല്‍പര്യമില്ലായിരുന്നു. എന്നിട്ടും അത് ചെയ്തു. രതിമൂര്‍ച്ഛയിലെത്താനുള്ള ഒരു മാനസികാവസ്ഥയായി മാത്രമേ ഞാന്‍ അതിനെ കണ്ടിട്ടുള്ളൂ,' വില്‍ സ്മിത്ത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :