സില്‍ക് സ്മിത അന്തര്‍മുഖയായിരുന്നു, അധികം സുഹൃത്തുക്കളില്ല, വേഗം ദേഷ്യപ്പെടും

രേണുക വേണു| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (10:36 IST)

സിനിമയില്‍ ലക്ഷകണക്കിനു യുവാക്കളെ ഹരംകൊള്ളിച്ച സില്‍ക് സ്മിത സ്വഭാവംകൊണ്ട് ഒരു അന്തര്‍മുഖയായിരുന്നു (ഇന്‍ട്രോവെര്‍ട്ട്). സില്‍ക്കിന് സിനിമയില്‍ നിന്ന് അധികം സുഹൃത്തുക്കളില്ല. അന്തര്‍മുഖയായതിനാല്‍ തന്നെ വലിയ ആള്‍ക്കൂട്ടങ്ങളെ സില്‍ക് ഒഴിവാക്കിയിരുന്നു. പെട്ടന്ന് ആരുമായും അടുക്കാത്ത സ്വഭാവമായിരുന്നു. വളരെ ചെറിയൊരു സൗഹൃദവലയമായിരുന്നു സില്‍ക്കിന് ഉണ്ടായിരുന്നത്. അതിവേഗം ആരെയും വിശ്വസിക്കുന്ന സ്വഭാവക്കാരിയല്ല. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ശീലവും സില്‍ക്കിന് ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ അതിവേഗം ദേഷ്യപ്പെടും. സിനിമയില്‍ പലര്‍ക്കും സില്‍ക്കിന്റെ ഇത്തരം സ്വഭാവരീതികള്‍ ഇഷ്ടമല്ലായിരുന്നു. പലരും സില്‍ക്കിനെ അഹങ്കാരി എന്നു വിളിച്ചു. കൃത്യനിഷ്ഠയുടെ കാര്യത്തിലും സില്‍ക് മുന്നിലായിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പ് തന്നെ സില്‍ക് സ്മിത സെറ്റില്‍ എത്താറുണ്ടെന്ന് സഹതാരങ്ങള്‍ പറയുന്നു.

സിനിമ കരിയറില്‍ താന്‍ എടുത്ത തീരുമാനങ്ങളില്‍ ഒരിക്കല്‍ പോലും താരം കുറ്റബോധം പ്രകടിപ്പിച്ചിട്ടില്ല. എല്ലാ തീരുമാനങ്ങള്‍ക്കും പിന്നില്‍ തന്റെ ഇഷ്ടങ്ങളായിരുന്നു എന്നാണ് സില്‍ക് പറഞ്ഞിട്ടുള്ളത്. മൃദുഭാഷിണിയും കുട്ടികളെ പോലെ പെരുമാറിയിരുന്നവളും ആയിരുന്നു സില്‍ക് സ്മിതയെന്ന് പില്‍ക്കാലത്ത് അവരുടെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :