കാക്കനാട് മയക്കുമരുന്ന് കേസ്: ലഹരിമരുന്ന് സംഘങ്ങള്‍ക്കിടയില്‍ 'ടീച്ചര്‍' എന്ന് അറിയപ്പെടുന്ന സ്ത്രീയും അറസ്റ്റില്‍

രേണുക വേണു| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (10:58 IST)

കാക്കനാട് വാഴക്കാല എംഡിഎംഎ കേസില്‍ ഒരാള്‍കൂടി പിടിയില്‍. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എം.കാസിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊച്ചിയിലെ ലഹരി വ്യാപാരത്തിന്റെ മുഖ്യകണ്ണികളിലൊരാളായ സുസ്മിത ലഹരിമരുന്ന് സംഘങ്ങള്‍ക്കിടയില്‍ 'ടീച്ചര്‍' എന്നാണ് സുസ്മിത അറിയപ്പെടുന്നത്. ഇവര്‍ കുറച്ച് നാളുകളായി പൊലീസ് നിരീക്ഷണത്തിലാണ്.

നേരത്തെ, പ്രതികളെ ജാമ്യത്തിലിറക്കാനും ലഹരിമരുന്ന് സംഘം ലഹരി കടത്തിനു ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും സുസ്മിത പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ലഹരിമരുന്ന് സംഘവുമായി സുസ്മിതയ്ക്ക് ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ചിന് അന്ന് തന്നെ തെളിവ് ലഭിച്ചതാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :