സില്‍ക് സ്മിതയുടെ ആദ്യ നായകന്‍; അത് കലാശാല ബാബുവാണ്

രേണുക വേണു| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (14:01 IST)

ഒരു കാലത്ത് തെന്നിന്ത്യയെ ഇളക്കിമറിച്ച മാദക നടിയായിരുന്നു സില്‍ക് സ്മിത. ഗ്ലാമറസ് കഥാപാത്രങ്ങളിലൂടെ സില്‍ക് സ്മിത നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. സില്‍ക് സ്മിതയുടെ ആദ്യ നായകന്‍ ആരാണെന്ന് അറിയുമോ? മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സില്‍ക് സ്മിതയുടെ ആദ്യ നായകന്‍.

1979 ല്‍ പുറത്തിറങ്ങിയ ഇണയെ തേടിയാണ് സില്‍ക് സ്മിതയുടെ ആദ്യ ചിത്രം. ആന്റണി ഈസ്റ്റ്മാനാണ് ഈ സിനിമ സംവിധാനം ചെയ്തത്. ജോണ്‍ പോള്‍ പുതുശേരിയുടേതായിരുന്നു തിരക്കഥ. സില്‍ക് സ്മിത നായികയായി എത്തിയ ഇണയെ തേടി എന്ന സിനിമയില്‍ മലയാളികള്‍ക്ക് സുപരിചിതനായ കലാശാല ബാബുവാണ് നായകനായി അഭിനയിച്ചത്. നാടക നടനായിരുന്ന കലാശാല ബാബു ശ്രീമുരുകന്‍, യുദ്ധകാണ്ഡം എന്നിങ്ങനെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് ഇണയെ തേടി എന്ന ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ നായക വേഷത്തില്‍ എത്തുന്നത്. വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ ഇണയെ തേടി ബോക്സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :