ജയം രവിയുടെ 'അഗിലന്‍' വിലക്ക് നേരിടേണ്ടി വരുമോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 31 മാര്‍ച്ച് 2023 (15:12 IST)
കല്യാണ്‍ കൃഷ്ണന്‍ സംവിധാനം ചെയ്ത 'അഗിലന്‍' മാര്‍ച്ച് 10 ന് റിലീസ് ചെയ്തു. ജയം രവി നായകനായ എത്തിയ ചിത്രത്തിന് ശരാശരി ഓപ്പണിംഗ് ആണ് ലഭിച്ചത്.സിനിമയ്ക്ക് കൂടുതല്‍ ദിവസങ്ങള്‍ തിയേറ്ററുകളില്‍ പിടിച്ചുനില്‍ക്കാന്‍ ആയില്ല. ഇപ്പോഴത്തെ ജയന്‍ രവി ചിത്രത്തിന് വിലക്ക് ഉണ്ടാകുമോ എന്ന ചോദ്യമാണ്
ഉയരുന്നത്.

പ്രദര്‍ശനത്തിനെത്തി നാലാഴ്ചയ്ക്കുള്ളില്‍ ഒ.ടി.ടി റിലീസ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടന രംഗത്ത് വരാന്‍ ഇടയുണ്ട്. നേരത്തെ സുദീപ് കിഷന്‍ നായകനായ 'മൈക്കിള്‍' ഇതേ തെറ്റ് വരുത്തിയപ്പോള്‍, തമിഴ്നാട് തിയേറ്റര്‍ ഉടമകളുടെ സംഘടന സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.


തിയേറ്റര്‍ ഉടമകളുടെ സംഘടന
'അഗിലന്‍' എന്ന സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :