സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മമ്മൂട്ടിക്ക് ശക്തമായ ഭീഷണി ഉയര്‍ത്താന്‍ കുഞ്ചാക്കോ ബോബന്‍ !

മമ്മൂട്ടിയുടെ നാല് സിനിമകളാണ് പരിഗണിക്കപ്പെടുക

രേണുക വേണു| Last Modified ബുധന്‍, 29 മാര്‍ച്ച് 2023 (11:27 IST)

ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രണ്ട് മുതിര്‍ന്ന താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടും. മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍താരം കുഞ്ചാക്കോ ബോബനുമാണ് മികച്ച നടനുള്ള അവാര്‍ഡിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുക. ഇരുവരുടെയും 2022 ല്‍ ഇറങ്ങിയ സിനിമകള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മത്സരരംഗത്തുണ്ടാകും.

മമ്മൂട്ടിയുടെ നാല് സിനിമകളാണ് പരിഗണിക്കപ്പെടുക. ഭീഷ്മ പര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് മമ്മൂട്ടി ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബന്റെ മൂന്ന് സിനിമകള്‍ മമ്മൂട്ടിക്ക് ഭീഷണി ഉയര്‍ത്തി മത്സരരംഗത്തുണ്ട്. ന്നാ താന്‍ കേസ് കൊട്, പട, അറിയിപ്പ് എന്നിവയാണ് ചാക്കോച്ചന്റെ ചിത്രങ്ങള്‍. മികച്ച നടന് വേണ്ടി രണ്ട് പേരും തമ്മില്‍ ശക്തമായ മത്സരമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :