താനാരോ തന്നാരോ,പഴയതിനെ പുതിയതാക്കിയപ്പോ നടന്നത്...1.5 മില്യണ്‍ കാഴ്ചക്കാര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (11:56 IST)
'നല്ല നിലാവുള്ള രാത്രി' ഒരുങ്ങുകയാണ്.ആമേന്‍, സക്കറിയയുടെ ഗര്‍ഭണികള്‍, ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ സാന്ദ്ര നിര്‍മ്മിക്കുന്ന പുതിയ സിനിമ. ചിത്രം ഒരു ത്രില്ലര്‍ തന്നെയാണ്.നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന സിനിമയിലെ താനാരോ തന്നാരോ സോങ് ശ്രദ്ധ നേടുന്നു.1.5 മില്യണ്‍ കാഴ്ച്ചകാരുമായി മുന്നേറുകയാണ് സിനിമയിലെ ഗാനം.

ചെമ്പന്‍ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പപ്പു, ഗണപതി, റോണി ഡേവിഡ് രാജ്, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.തിരക്കഥ, സംഭാഷണം : മര്‍ഫി ദേവസ്സി,പ്രഭുല്‍ സുരേഷ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :