'ഭാര്യ വീണ്ടും വിവാഹിതയാകുന്നു'; കുറിപ്പുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

Dharmajan Bolgatty
കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 24 ജൂണ്‍ 2024 (12:28 IST)
Dharmajan Bolgatty
വിവാഹ വാര്‍ഷികം ആഘോഷിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി.രസകരമായ ആഘോഷവിശേഷം പങ്കുവച്ചിരിക്കുകയാണ് നടന്‍.'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു' എന്ന് ആരംഭിക്കുന്ന കുറിപ്പും ധര്‍മജന്‍ പങ്കുവച്ചത്. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് നടന്റെ പോസ്റ്റ്.

'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു .
വരന്‍ ഞാന്‍ തന്നെ.മുഹൂര്‍ത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം.',-ധര്‍മജന്‍ ബോള്‍ഗാട്ടി കുറിച്ചു.
അനൂജ എന്നാണ് ധര്‍മജന്റെ ഭാര്യയുടെ പേര്. രണ്ടാള്‍ക്കുംവേദ, വൈഗ എന്നിങ്ങനെ രണ്ടു പെണ്‍മക്കളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :