അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനില്‍ കുതിച്ച് 'കല്‍ക്കി 2898 എഡി'

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (10:50 IST)
പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കല്‍ക്കി 2898 എഡി' റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ വടക്കേ അമേരിക്കയില്‍ പ്രീ സെയില്‍ കളക്ഷന്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

വടക്കേ അമേരിക്കയില്‍ നേടിയിരിക്കുന്നത് 25 കോടി രൂപയില്‍ കൂടുതലാണ്.ജൂണ്‍ 26നാണ് അവിടെത്തെ റിലീസ്.കല്‍ക്കി 2898 എഡി മികച്ചൊരു സിനിമാറ്റിക് വാഗ്ദാനം ചെയ്യുന്നു. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത വൈജയന്തി മൂവീസാണ്.

ചിത്രത്തില്‍ പ്രഭാസും ദീപിക പദുക്കോണും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒന്നിലധികം ഭാഷകളിലായി 2024 ജൂണ്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :