ഉയരത്തില്‍ പറന്ന്... ശിവാനി വേറെ ലെവല്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (09:10 IST)
യുവ നടിയും ടെലിവിഷന്‍ അവതാരകയുമാണ് ശിവാനി മേനോന്‍. ബാലതാരമായാണ് നടി അരങ്ങേറ്റം കുറിച്ചത്. ഉപ്പും മുളകും എന്നാല്‍ ടെലിവിഷന്‍ പരിപാടിയിലൂടെ പ്രശസ്തിയായ ശിവാനി ചൈല്‍ഡ് ആങ്കറായും മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.


പഠനത്തിനോടൊപ്പം തന്നെ മിനിസ്‌ക്രീന്‍ പരിപാടികളിലും ശിവാനി സജീവമാണ്. ഇപ്പോഴിതാ ശിവാനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

2007ല്‍ ജനിച്ച ശിവാനിക്ക് 17 വയസ്സാണ് ഉള്ളത്.
'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ കുട്ടിതാരമാണ് ശിവാനി മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഓരോ വിശേഷങ്ങളും നടി പങ്കിടാറുണ്ട്. എങ്ങനെയാണ് പഠനവും ഷൂട്ടിങ് തിരക്കുകളും എല്ലാം കൂടി കൊണ്ട് പോകുന്നതെന്ന് എല്ലാവരും ചോദിക്കും. അപ്പോള്‍ എന്റെ അമ്മയെ ആണ് കാണിക്കുക. എന്റെ അമ്മയാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഏറെ അഭിമാനത്തോടെ പറയും എന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അമ്മയാണെന്ന് ശിവാനി എപ്പോഴും പറയാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :