Turbo: പിള്ളേരെ പേടിച്ച് റിലീസ് നീട്ടുന്നോ! മമ്മൂട്ടിയുടെ ടര്‍ബോ എപ്പോള്‍?

ടര്‍ബോ ചെറിയ പെരുന്നാളിന് റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്

Turbo, Mammootty, Mammootty in Turbo, Turbo Film Review
Mammootty (Turbo)
രേണുക വേണു| Last Modified ബുധന്‍, 10 ഏപ്രില്‍ 2024 (10:52 IST)

Turbo: മമ്മൂട്ടി ചിത്രം 'ടര്‍ബോ'യുടെ റിലീസ് പുറത്തുവിടാത്തതില്‍ ആരാധകര്‍ കലിപ്പില്‍. മെഗാസ്റ്റാറിന്റെ ഏറ്റവും വലിയ റിലീസ് എന്ന നിലയിലാണ് ടര്‍ബോ എത്തുന്നത്. എന്നിട്ടും കാര്യമായ അപ്‌ഡേറ്റുകളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടാത്തതില്‍ ആരാധകര്‍ക്ക് അതൃപ്തിയുണ്ട്. ചിത്രത്തിന്റെ ടീസര്‍ എങ്കിലും ഉടന്‍ പുറത്തുവിടണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ടര്‍ബോ ചെറിയ പെരുന്നാളിന് റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടതിനാല്‍ റിലീസും നീട്ടി. ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേഷ് തുടങ്ങി വന്‍ ഹൈപ്പിലുള്ള സിനിമകള്‍ ഈ മാസം റിലീസിനെത്തുന്നുണ്ട്. അതുകൊണ്ട് ഏപ്രിലില്‍ എന്തായാലും ടര്‍ബോ തിയറ്ററുകളില്‍ എത്തില്ല.

അതേസമയം 400 ല്‍ അധികം സ്‌ക്രീനുകളില്‍ കേരളത്തില്‍ മാത്രം ടര്‍ബോ റിലീസ് ചെയ്യിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മേയ് അവസാനത്തോടെ തിയറ്ററുകളില്‍ എത്തിയേക്കും. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമാണ് ടര്‍ബോ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :