മോഹന്‍ലാലിന്റെ ഓളവും തീരവും,ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ കാണാം

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 7 ഓഗസ്റ്റ് 2024 (22:03 IST)
മലയാളികള്‍ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ആന്തോളജി ചിത്രമാണ് മനോരഥങ്ങള്‍.എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഹസ്വ ചിത്രങ്ങള്‍ സീ 5 ലൂടെ ഓഗസ്റ്റ് 15 ന് സ്ട്രീമിംഗ് ആരംഭിക്കും. അതിലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിന്റെ ഒരു ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ പുറത്തുവന്നു.
2022 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണിത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം സാബു സിറിള്‍.എം.ടി. വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരുങ്ങുന്ന ആന്തോളജിയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമാണിത്.50 മിനിറ്റ് നീളമുള്ള സിനിമയില്‍ ഹരീഷ് പേരടി, സുരഭി ലക്ഷ്മി, മാമൂക്കോയ, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :