പുലിമുരുഗന്‍ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിട്ടേയില്ല !

രേണുക വേണു| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (08:21 IST)

മലയാള സിനിമയില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുഗന്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. പുലിമുരുഗന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍. പുലിമുരുഗന്റെ രണ്ടാം ഭാഗത്തെ കുറിച്ച് താനോ തിരക്കഥാകൃത്ത് ഉദയകൃഷ്ണയോ ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് വൈശാഖ് പറയുന്നു. വണ്‍ടൈം വണ്ടര്‍ എന്ന നിലയില്‍ തങ്ങള്‍ ചെയ്ത ചിത്രമാണ് പുലിമുരുഗനെന്നും രണ്ടാം ഭാഗത്തിന് സാധ്യത കുറവാണെന്നും വൈശാഖ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :