ജനപ്രിയനായകന്റെ ഒരു സെല്‍ഫിക്കായി കൊതിച്ച്,'വോയിസ് ഓഫ് സത്യനാഥന്‍' തിരക്കുകളില്‍ ദിലീപ്

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജൂലൈ 2023 (10:29 IST)
ജനപ്രിയനായകന്‍ വോയിസ് ഓഫ് സത്യനാഥന്‍ ദിലീപ് പ്രമോഷന്‍ തിരക്കുകളിലാണ്.ഖത്തര്‍ അബുസിഡ്രമാള്‍ എത്തിയ നടനെ കാണാനായി ജനങ്ങള്‍ കൂടി. ഒരു സെല്‍ഫി എടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ദിലീപ് തന്റെ ആരാധകരെ നിരാശപ്പെടുത്തിയില്ല. പിന്നെ കണ്ടത് ആള്‍ക്കൂട്ടത്തിലെ ഒരാളായി ദിലീപ് മാറുന്നതാണ്. എല്ലാവരെയും സന്തോഷിപ്പിച്ചാണ് മലയാളത്തിന്റെ പ്രിയ നടന്‍ മടങ്ങിയത്. ഖത്തര്‍ അബുസിഡ്രമാള്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് മഞ്ജുബാദുഷയാണ്.

കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ഈ ദിലീപ് ചിത്രത്തിന് ആകുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും. സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 14നാണ് റിലീസ്.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :