വലിയ തിരിച്ചുവരവിന് ഒരുങ്ങി ദിലീപ്, ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും 'വോയിസ് ഓഫ് സത്യനാഥന്‍'

കെ ആര്‍ അനൂപ്| Last Modified ശനി, 24 ജൂണ്‍ 2023 (12:11 IST)
ദിലീപ് വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. നടന്റെ പുതിയ ചിത്രമായ 'വോയ്സ് ഓഫ് സത്യനാഥന്‍' ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ലോഞ്ച് ചടങ്ങില്‍ മമ്മൂട്ടിയാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്.ജൂലൈ 14ന് ആണ് റിലീസ്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :