Last Modified വെള്ളി, 26 ജൂലൈ 2019 (14:48 IST)
അഭിനയതാവായും ഗായകനായും സംവിധായകനായുമെല്ലാം മലയാള പ്രേക്ഷരുടെ മനസിൽ ഇടം കണ്ടെത്തിയ സിനിമക്കാരനാണ് വിനീത് ശ്രീനിവാസൻ. തണ്ണിമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് താരം. അച്ഛൻ ശ്രീനിവാസൻ ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ.
അരവിന്ദന്റെ അതിഥികൾ കഴിഞ്ഞ സമയത്താണ് ആച്ഛൻ ആശുപയിയിൽ അഡ്മിറ്റാകുന്നത്. ഞൻ പ്രകാശൻ എന്ന സിനിമയുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. സത്യൻ അങ്കിൾ അന്ന് അച്ഛനെ കാണാൻ വന്നിരുന്നു. അച്ഛൻ ഇനി റെസ്റ്റ് എടുക്കുന്നതാണ് നല്ലത് എന്ന് ഞാ പറഞ്ഞു. എന്നാൽ സത്യൻ അങ്കിളിന്റെ അഭിപ്രായം മറിച്ചായിരുന്നു.
എന്നെ ഭയപ്പെടുത്തിയിരുന്നത് മറ്റു ചില കാര്യങ്ങളായിരുന്നു. എഴുത്തിന്റെ സമ്മർദ്ദം അച്ഛന്റെ ആരോഗ്യത്തെ ബാധിക്കുമോ ? അച്ചൻ വീണ്ടും സിഗരറ്റ് വലി തുടങ്ങുമോ എന്നെക്കെയുള്ള ടെൻഷനായിരുന്നു എനിക്ക്. പക്ഷേ ഐസിയുവിൽ കിടക്കുമ്പോൾ പോലും അച്ഛന്റെ മനസിൽ സിനിമയായിരുന്നു. എന്നോട് ഒരു സിനിമയുടെ കഥ പറയുകയും ചെയ്തു. അച്ചന് എപ്പോഴും സന്തോഷം നൽകുന്ന കാര്യം സിനിമയാണ്. അത് എനിക്ക് കൂടുതൽ മനസിലായത് അപ്പോഴാണ്.
വിനീത് ശ്രീനിവാസൻ പറഞ്ഞു.