അച്ഛന്റെ ടീഷര്‍ട്ട് മകള്‍ ഇട്ടപ്പോള്‍ ! അവള്‍ ചോദിച്ചു വിനീത് ശ്രീനിവാസന്‍ സമ്മതം മൂളി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (15:05 IST)

സിനിമാതാരങ്ങളുടെ കുടുംബവിശേഷങ്ങള്‍ ആല്‍വാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. വിനീത് ശ്രീനിവാസന്റെ സന്തോഷമാണ് മക്കള്‍. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് രണ്ടു കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ നടന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഇപ്പോഴിതാ, തന്റെ ടീഷര്‍ട്ട് ധരിച്ചുകൊണ്ട് എത്തിയ മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനീത്.

'ഏകദേശം അര മണിക്കൂര്‍ മുമ്പ്, എന്റെ ഒരു ടി ഷര്‍ട്ട് ധരിച്ചോട്ടെ എന്ന് ഷാനയ എന്നോട് ചോദിച്ചു. 2 മിനിറ്റ് കഴിഞ്ഞ്, ഞങ്ങള്‍ ഇത് ക്ലിക്ക് ചെയ്തു'-വിനീത് ശ്രീനിവാസന്‍ ചിത്രം പങ്കു വച്ചുകൊണ്ട് കുറിച്ചു.

മൂത്ത മകന്‍ വിഹാനും ഭാര്യ ദിവ്യയും വിനീതിനൊപ്പം എപ്പോഴുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :