'വിക്രം' 400 കോടി ക്ലബിലേക്ക്; ബോക്‌സ് ഓഫീസ് വേട്ട തുടര്‍ന്ന് ഉലകനായകന്‍

രേണുക വേണു| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (08:31 IST)

ബോക്‌സ് ഓഫീസ് വേട്ട തുടര്‍ന്ന് കമല്‍ഹാസന്‍ ചിത്രം വിക്രം. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോള്‍ സിനിമയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 350 കോടി കടന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ 400 കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് വിവരം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം നിലവില്‍ 364 കോടി കളക്ട് ചെയ്തു കഴിഞ്ഞു. വെറും 16 ദിവസംകൊണ്ടാണ് ചിത്രം 350 കോടി ക്ലബില്‍ കയറിയത്.

തമിഴില്‍ ഏറ്റവും ലാഭമുണ്ടാക്കിയ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കാണ് വിക്രം കുതിച്ചിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. 17 ദിവസം കൊണ്ട് 160 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രമുള്ള ഗ്രോസ്.

വിക്രമില്‍ കമല്‍ഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങി സൂപ്പര്‍താരങ്ങളും അഭിനയിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :