നയന്‍താരയും വിഘ്‌നേഷ് ശിവനും ഹണിമൂണ്‍ തിരക്കില്‍; ഇരുവരും ഇപ്പോള്‍ ഇവിടെയാണ് !

രേണുക വേണു| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (15:22 IST)

നവദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും ഹണിമൂണ്‍ തിരക്കിലാണ്. വിവാഹശേഷം എങ്ങോട്ടാണ് ഹണിമൂണ്‍ പോകുന്നതെന്ന് ഇരുവരും പരസ്യമാക്കിയിരുന്നില്ല. എന്നാല്‍, താരങ്ങളുടെ ഹണിമൂണ്‍ വാര്‍ത്ത ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ബാങ്കോക്ക്, തായ്‌ലന്‍ഡ് എന്നീ സ്ഥലങ്ങളാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തായ്‌ലന്‍ഡിലേക്കുള്ള വിമാനയാത്രയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തായ്‌ലന്‍ഡില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിച്ച ശേഷമായിരിക്കും ഇരുവരും അടുത്ത സ്ഥലത്തേക്ക് പോകുക. നയന്‍സിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര സ്ഥലങ്ങളില്‍ ഒന്നാണ് തായ്‌ലന്‍ഡ്.

ജൂണ്‍ ഒന്‍പതിനാണ് താരവിവാഹം നടന്നത്. ഏഴ് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :