'പ്രേമം പ്രേമത്തോടു പ്രേമം'; 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്'ചിത്രീകരണം ആരംഭിച്ചു,ഭാവനയുടെ തിരിച്ചുവരവ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (17:24 IST)
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' എന്ന ചിത്രം പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധനേടിയിരുന്നു . അഞ്ചര വര്‍ഷത്തോളമായി മോളിവുഡില്‍ ഒരു ചിത്രം ചെയ്തിട്ട്. നടി തിരിച്ചെത്തുന്ന എന്ന പ്രത്യേകത കൂടിയുണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

സിനിമയുടെ പ്രൊഡ്യൂസറാണ് ഭാവനയോട് കഥ പറയുന്നത്. കഥ ഭാവനയ്ക്ക് ഇഷ്ടമാകുകയും അഭിനയിക്കാന്‍ തയ്യാറാക്കുകയും ചെയ്തുവെന്ന് നായകന്‍ കൂടിയായ ഷറഫുദ്ദീന്‍ പറഞ്ഞു.

നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു.

സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :