വിക്രമിന് മലയാളി നായികമാര്‍ ! 'തങ്കലാന്‍' വരുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 29 ഒക്‌ടോബര്‍ 2022 (11:00 IST)
വിക്രം - പാ രഞ്ജിത്ത് കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രമാണ് 'തങ്കലാന്‍'. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വന്നതിന് പിന്നാലെ സിനിമയിലെ താരങ്ങളെ കുറിച്ചും ആരാധകര്‍ തിരയുന്നുണ്ട്.

തമിഴ് ചിത്രത്തില്‍ മലയാളികളായ നായികമാരാണ് എത്തുന്നത്. പാര്‍വതിയും മാളവിക മോഹനനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങിയ താരനിരയും സിനിമയിലുണ്ട്.

എ കിഷോര്‍ ഛായാഗ്രഹണവും ജി വി പ്രകാശ് കുമാര്‍ സംഗീതവും ഒരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :