എയര്‍പോര്‍ട്ട് തൊട്ട് പിന്തുടര്‍ന്ന് ഫോട്ടോ എടുത്ത ആരാധകനോട് ചിയാന്‍ വിക്രം ചെയ്തത് കണ്ടോ ! ഏതൊരു ആരാധകനും കൊതിക്കുന്ന നിമിഷമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

ഇപ്പോള്‍ ഇതാ ഒരു ആരാധകനുമായി വിക്രം നടത്തിയ സംസാരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

രേണുക വേണു| Last Modified ശനി, 27 ഓഗസ്റ്റ് 2022 (16:44 IST)

ആരാധകരോടുള്ള പെരുമാറ്റത്തില്‍ ഏവരേയും അതിശയിപ്പിക്കുന്ന താരമാണ് ചിയാന്‍ വിക്രം. താരം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. മലയാളി ആരാധകര്‍ വിക്രത്തെ കാണാന്‍ ചുറ്റും കൂടി. നിരവധി പേര്‍ തിക്കിനും തിരക്കിനും ഇടയില്‍ നിന്ന് ചിത്രങ്ങള്‍ എടുത്തു.

ഇപ്പോള്‍ ഇതാ ഒരു ആരാധകനുമായി വിക്രം നടത്തിയ സംസാരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എയര്‍പോര്‍ട്ട് തൊട്ട് തന്റെ ചിത്രങ്ങള്‍ എടുക്കുകയായിരുന്ന ആരാധകനെ പ്രസ് മീറ്റിനിടെ ഹലോ..എന്ന് വിളിച്ച് വിക്രം അഭിസംബോധന ചെയ്തു. രസകരമായ സംഭാഷണമാണ് പിന്നീട് ഉണ്ടായത്.

തന്നോടുള്ള ആരാധന കാരണമാണ് ഇത്രയും ഫോട്ടോ എടുക്കുന്നതെന്ന് മനസ്സിലാക്കിയ ചിയാന്‍ പിന്നീട് ചെയ്തത് കണ്ടോ? ഏതൊരു ആരാധകനും കൊതിച്ചുപോകും ഇങ്ങനെയൊരു നിമിഷം

വീഡിയോ കാണാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :