പതിവ് തെറ്റിക്കാതെ വിജയ്,'ദളപതി 68'ലും നടന്‍ പാടും, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (15:01 IST)
സംവിധായകന്‍ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള തന്റെ അടുത്ത ചിത്രം വിജയ് അടുത്തിടെയാണ് പ്രഖ്യാപിച്ചത്.'ദളപതി 68' എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന സിനിമയ്ക്ക് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം വിജയ്‌ക്കൊപ്പം സംഗീതസംവിധായകന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

സംഗീതസംവിധായകനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകള്‍ വളരെ വലുതാണ്, വിജയ് നായകനായി എത്തുന്ന ചിത്രത്തിനായി തന്റെ ഏറ്റവും മികച്ചത് നല്‍കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

പതിവ് തെറ്റിക്കാതെ ഈ ചിത്രത്തിലും വിജയ് ഒരു പാട്ട് പാടും.ഗാനരചയിതാവ് മധന്‍ കാര്‍ക്കി ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്.
അസ്‌കു ലസ്‌ക, ഗൂഗിള്‍, സെല്‍ഫി പുള്ള എന്നീ ഗാനങ്ങള്‍ക്ക് ശേഷം വിജയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഗാനരചിതാവ് സോഷ്യല്‍ മീഡിയയില്‍ എഴുതി.


2019-ല്‍ പുറത്തിറങ്ങിയ 'ബിഗില്‍' മുതല്‍, വിജയ് എല്ലാ ചിത്രങ്ങളിലും ഒരു ഗാനം ആലപിക്കാറുണ്ട്.


മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, യോഗി ബാബു, ജയറാം, വിടിവി ഗണേഷ്, അജ്മല്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :