ലിയോ 500 കോടി ക്ലബ്ബില്‍? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2023 (15:08 IST)
വിജയ് നായകനായി എത്തിയ ലിയോ കുതിപ്പ് തുടരുകയാണ്. ഒക്ടോബര്‍ 19ന് റിലീസായ ചിത്രം വിജയദശമി ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി 30 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറു ദിവസം കൊണ്ട് 500 കോടി ക്ലബ്ബില്‍ ഇടം നേടാന്‍ ലിയോയ്ക്ക് ആയി എന്നും പറയപ്പെടുന്നു.

ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം 145 കോടിയോളം രൂപയാണ് ആദ്യദിനം നേടിയത്. ആഗോളതലത്തില്‍ ഇതുവരെ 506.4 കോടി രൂപ സ്വന്തമാക്കി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തിങ്കളാഴ്ചത്തേക്കാള്‍ കുറവ് തുകയാണ് ചൊവ്വാഴ്ച സിനിമയ്ക്ക് നേടാനായത്. തിങ്കളാഴ്ച 31.50 നേടിയപ്പോള്‍ ചൊവ്വാഴ്ച 30 കോടിയിലേക്ക് ചുരുങ്ങി. ഇന്ത്യയില്‍ നിന്ന് മാത്രമായി 248. 60 കോടി ലിയോ സ്വന്തമാക്കി.

ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ലിയോ ചിത്രത്തിലൂടെ വിജയും എത്തി.


മാത്യു തോമസ്, സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :