രാജമൗലി ഇനി ലോകേഷിന് പിന്നില്‍ ! പ്രതിഫലത്തില്‍ മുന്നില്‍ ലിയോ സംവിധായകന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2023 (17:21 IST)
വിജയ് നായകനായി എത്തിയ ലിയോ പ്രദര്‍ശനം തുടരുകയാണ്. ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ മുന്നേറുന്ന ചിത്രം 300 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത് എന്നാണ് വിവരം. ആദ്യത്തെ അഞ്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ 450 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് ആയി. കേരളത്തിലും വിജയ് ചിത്രം നേട്ടം കൊയ്തു. നാല് സിനിമകള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള ലോകേഷിന്റെ പ്രതിഫലം തെന്നിന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്നതാണെന്നാണ് വിവരം.

ബാഹുബലി സംവിധായകന്‍ രാജമൗലിയെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകനായി ലോകേഷ് മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജമൗലിയുടെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം 35 കോടിയാണ്. എന്നാല്‍ ലിയോ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ലോകേഷിന് 50 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള സംവിധായകനായി ലോകേഷ് മാറിക്കഴിഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :