'ലിയോ' വീണില്ല, അവധി ദിനങ്ങള്‍ക്ക് ശേഷം എത്തിയ പ്രവര്‍ത്തി ദിനത്തില്‍ വിജയ് ചിത്രം എത്ര നേടി ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2023 (10:34 IST)
വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ലിയോ'. ആഗോള ബോക്‌സ് ഓഫീസില്‍ 500 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം. രണ്ടാം വാരത്തിലേക്ക് കടന്ന ചിത്രം ആദ്യ വര്‍ക്കിംഗ് ഡേയെ നേരിട്ടത് കഴിഞ്ഞ ദിവസമാണ്. നീണ്ട അവധി ദിവസങ്ങള്‍ക്കു ശേഷം എത്തിയ പ്രവര്‍ത്തി ദിനത്തില്‍ ലിയോ പിന്നോട്ട് പോയി. ഒക്ടോബര്‍ 25ന് കളക്ഷനില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.

10 കോടിക്ക് മുകളില്‍ കഴിഞ്ഞദിവസം നേടാനായി എന്നത് വലിയ കാര്യമാണ്. അടുത്ത വാരത്തിലും ലിയോ തീയറ്ററുകളില്‍ ഉണ്ടാകുമെന്ന് സൂചന കൂടിയാണ് ഇത് നല്‍കുന്നത്. ഒക്ടോബര്‍ 19ന് റിലീസ് ചെയ്ത വിജയ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 500 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ബുധനാഴ്ച മാത്രം 12.50 കോടി രൂപ സിനിമ നേടി എന്നാണ് വിവരം.

ഇന്ത്യയില്‍ നിന്ന് മാത്രം ലിയോ 262.30 കോടി നേടി എന്നാണ് കേള്‍ക്കുന്നത്.34.71 ശതമാനം ഒക്യുപെന്‍സി ഒക്ടോബര്‍ 25നും രേഖപ്പെടുത്തി. ആറു ദിവസം കൊണ്ട് യുകെയില്‍ നിന്ന് 11 കോടിയും നേടി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :