കാത്തിരിപ്പിന് വിരാമം, ഇളയദളപതി വിജയ് മലയാളം പറയുന്നു; ‘തെറി’ സംവിധായകന്‍റെ അടുത്ത ചിത്രം മലയാളത്തില്‍!

വിജയ് മലയാളിയാകുന്നു, കഥാപാത്രം ജോസഫ് കുരുവിള!

Theri, Vijay, Atlee, Mammootty, Mohanlal, Dileep, Sreesanth, Cricket, തെറി, വിജയ്, അറ്റ്ലീ, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ശ്രീശാന്ത്, ക്രിക്കറ്റ്
Last Modified ശനി, 26 മാര്‍ച്ച് 2016 (18:00 IST)
ഇളയദളപതി വിജയ് ഒരു മലയാളം സിനിമയില്‍ അഭിനയിക്കുമോ? അത് സംഭവിച്ചേക്കാം. പ്രത്യേകിച്ചും, ലക്ഷക്കണക്കിന് വിജയ് ആരാധകര്‍ കേരളത്തില്‍ ഉള്ള സാഹചര്യത്തില്‍. അത് ഇനി ഏതുകാലത്ത് നടക്കുമെന്നൊക്കെ സംശയിച്ച് നില്‍ക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് ഒരു സന്തോഷവാര്‍ത്ത.

വിജയ് മലയാളിയായി അഭിനയിക്കുന്നു. ‘തെറി’ എന്ന ഏറ്റവും പുതിയ ചിത്രത്തില്‍. മൂന്ന് കഥാപാത്രങ്ങളെയാണ് ആ സിനിമയില്‍ വിജയ് അവതരിപ്പിക്കുന്നത്. അതില്‍ ഒന്ന് മലയാളിയാണ്. ജോസഫ് കുരുവിള എന്ന ആ കഥാപാത്രം സംസാരിക്കുന്നതോ, നല്ല പച്ച മലയാളം!

എന്തായാലും സിനിമ വരുമ്പോള്‍ വിജയുടെ മലയാളി ആരാധകര്‍ അതിശയം കൊണ്ട് മതിമറക്കുമെന്ന് തീര്‍ച്ച. എങ്കില്‍ ഒന്നുകൂടി കേട്ടോളൂ, തെറിയുടെ സംവിധായകന്‍ അറ്റ്‌ലീ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു മലയാള ചിത്രമാണ്.

ഒരു സൂപ്പര്‍താരമായിരിക്കും ആ സിനിമയിലെ നായകന്‍ എന്നും കേള്‍ക്കുന്നു. എന്തായാലും ആ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറായിട്ടില്ല.

തെറിയെപ്പറ്റിയാണ് പറഞ്ഞുവന്നത്. തെറിയില്‍ 200 മലയാള താരങ്ങള്‍ അഭിനയിക്കുന്നുണ്ട് എന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ? സത്യമാണ്. ചെറുതും വലുതുമായ 200 മലയാള കഥാപാത്രങ്ങള്‍ തെറിയിലുണ്ട്. കോട്ടയം പ്രദീപ് ഉള്‍പ്പടെയുള്ളവര്‍ ഉണ്ടാകും.

ഏപ്രില്‍ 14ന് പ്രദര്‍ശനത്തിനെത്തുന്ന തെറിക്ക് 100 കോടിയാണ് ചെലവ്. എമി ജാക്സണും സമാന്തയുമാണ് നായികമാര്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :