മൂവാറ്റുപുഴ|
jibin|
Last Modified വെള്ളി, 1 ഏപ്രില്‍ 2016 (18:03 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കാനാകില്ല. ഒരു ഘടകക്ഷിക്കും ഉണ്ടാകാത്ത അവസ്ഥയാണ് തങ്ങള്‍ക്ക് ഉണ്ടായത്.
യുഡിഎഫ് നേതൃത്വം പാര്‍ട്ടിയെ വേദനിപ്പിച്ചു. മന്ത്രിയുടെ അഭിപ്രായമല്ല മറിച്ച് പാര്‍ട്ടിയുടെ അഭിപ്രായമാണ് പ്രധാനം. തങ്ങള്‍ക്ക് നേരിടേണ്ടിവന്ന വിഷമതകള്‍ നേതൃസ്ഥാനത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയത്തില്‍ സ്‌ഥിരമായ ശത്രുക്കളോ, മിത്രങ്ങളോ ഇല്ലെന്നും തന്റെ നിലപാടുകളോട് യോജിക്കുന്ന ആരുമായും സഹകരിക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്‍തമാക്കിയതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ രംഗത്തെത്തി. ജോണി നെല്ലൂര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് മറുപടി പറയും. അദ്ദേഹം സി പി എമ്മുമായി സഹകരിക്കാന്‍ തയാറായോ എന്ന് അറിയില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം, ജോണി നെല്ലൂര്‍ അങ്കമാലിയില്‍ സ്വതന്ത്രനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് സീറ്റ് നല്‍കില്ലെന്ന് വ്യക്‌തമായതോടെയാണ് അദ്ദേഹം സ്വതന്ത്രനീക്കം നടത്തുന്നതെന്നാണ് സൂചന. ഇത്രയുംനാള്‍ കൂടെ കൊണ്ടു നടന്നിട്ട് തനിക്ക് സീറ്റ് നല്‍കാത്ത യുഡിഎഫിന്റെ നിലപാട് ക്രൂരമായ വഞ്ചനയാണെന്നും ഇത് വ്യക്‌തിപരമായ അധിക്ഷേപമാണെന്നും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. അപമാനിതനായെന്നു അരുതി രാഷ്‌ട്രീയ വനവാസത്തിനില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞിരുന്നു.