ദുബായിലേക്ക് പറന്ന് വിജയ്,ഗോട്ടിന്റെ റഷ്യന്‍ ഷെഡ്യൂള്‍ പിന്നാലെ ആരംഭിക്കും, പുതിയ വിവരങ്ങള്‍

GOAT Vijay,Vijay movie,Venkat prabhu
കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (16:34 IST)
വിജയ് ഇപ്പോള്‍ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ടിന്റെ' തിരക്കിലാണ്. ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുന്നു. കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. ടീം റഷ്യയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ റഷ്യയുടെ ഷെഡ്യൂളിന് മുമ്പ് വിജയും വെങ്കട്ട് പ്രഭുവും ദുബായിലേക്ക് പോയിരിക്കുകയാണ്.

ഇന്ന് (ഏപ്രില്‍ 5) രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വിജയിനെ കണ്ടു.

'GOAT' ന്റെ ദുബായ് ഷെഡ്യൂള്‍ ചെറുതായിരിക്കും, കൂടാതെ ഒരു ദ്വീപ് രാജ്യത്ത് ചിത്രത്തിന്റെ ഒരു ഫ്‌ലാഷ്ബാക്ക് രംഗം ടീം ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.ടീമിലെ ഏതാനും താരങ്ങള്‍ കൂടി ഉടന്‍ ദുബായിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാല്‍ വിജയും വെങ്കട്ട് പ്രഭുവും ഉടന്‍ റഷ്യയിലേക്ക് പോകും, തുടര്‍ന്നുള്ള ഷെഡ്യൂള്‍ വലുതായിരിക്കും.

വിജയ് ഇരട്ട വേഷത്തില്‍ എത്തുന്നു.മീനാക്ഷി ചൗധരി, പ്രഭുദേവ, പ്രശാന്ത്, സ്‌നേഹ, ലൈല, ജയറാം, മോഹന്‍, പ്രേംഗി അമരന്‍, വൈഭവ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്യുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :