ആദ്യ ഫിലിം ഫെയര്‍ പുരസ്‌കാരശില്പം ലേലം ചെയ്തു,തുക മുഴുവന്‍ പാവപ്പെട്ടവര്‍ക്കെന്ന് വിജയ് ദേവരകൊണ്ട

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 1 ഏപ്രില്‍ 2024 (10:35 IST)
ആദ്യമായി ലഭിച്ച മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാര ശില്പം ലേലം. ചെയ്ത് വിജയ് ദേവരകൊണ്ട.പുതിയ സിനിമയായ ഫാമിലി സ്റ്റാര്‍ പ്രമോഷന്‍ സമയത്തായിരുന്നു ഇതിനെക്കുറിച്ച് പറഞ്ഞത്.പുരസ്‌കാരങ്ങളിലൊന്നും താല്‍പര്യമില്ലെന്നാണ് നടന്‍ പറയുന്നത്.സര്‍ട്ടിഫിക്കറ്റുകളോടും പുരസ്‌കാരങ്ങളോടും അത്ര താത്പര്യമുള്ളയാളല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ചില പുരസ്‌കാരങ്ങള്‍ ഓഫീസിലുണ്ടാവും. മറ്റുചിലത് അമ്മ എവിടെയോ എടുത്തുവെച്ചിട്ടുണ്ട്. വേറെ കുറച്ചെണ്ണം ആര്‍ക്കോ കൊടുത്തു. കിട്ടിയ പുരസ്‌കാരങ്ങളില്‍ ഒരെണ്ണം സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ടെന്നും നടന്‍ ഓര്‍ത്തു.

'എനിക്ക് മികച്ച നടനെന്ന നിലയില്‍ കിട്ടിയ ആദ്യ ഫിലിം ഫെയര്‍ പുരസ്‌കാരശില്പം ലേലം ചെയ്യുകയായിരുന്നു. നല്ലൊരു സംഖ്യയും ലഭിച്ചു. ആ തുക മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനംചെയ്യുകയായിരുന്നു. ഇതിനേക്കുറിച്ചുള്ള ഓര്‍മയാണ് വീട്ടില്‍ ഒരു കല്ലിരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്.',-വിജയ് ദേവരകൊണ്ട പറഞ്ഞു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :