ലൈഗര്‍ പരാജയം,മനോഭാവത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വിജയ് ദേവരകൊണ്ട

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (11:12 IST)
വലിയ പ്രതീക്ഷയോടെ എത്തിയ വിജയ് ദേവരകൊണ്ടയുടെ ആക്ഷന്‍ ഡ്രാമ 'ലൈഗര്‍' വന്‍ പരാജയമായി മാറി.2022 ആഗസ്റ്റ് 25ന് തിയേറ്ററുകളില്‍ എത്തിയ സിനിമ ആദ്യദിനത്തില്‍ നേടിയ 17 കോടിരൂപ ഒഴിച്ചാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ആയില്ല. 100 കോടിയോളം മുതല്‍മുടക്കിയാണ് സിനിമ നിര്‍മ്മിച്ചത്.

വളരെ വേഗത്തില്‍ തന്നെ തിയേറ്ററുകളില്‍ നിന്ന് സിനിമ പിന്‍വാങ്ങി. തനിക്ക് ലഭിച്ച പ്രതിഫലത്തിന്റെ ഒരു ഭാഗം നിര്‍മ്മാതാക്കള്‍ക്ക് മടക്കി നല്‍കാന്‍ വിജയ് തയ്യാറായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആ സമയത്ത് പുറത്തുവന്നിരുന്നു. തന്റെ പുതിയ സിനിമയായ ദ ഫാമിലി സ്റ്റാര്‍ റിലീസിന് എത്തുമ്പോഴും ലൈഗര്‍ പരാജയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ നടന്‍ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് വിജയ്.

'ലൈഗര്‍ സിനിമയുടെ പരാജയത്തിന് മുമ്പും ശേഷവും എന്റെ മനോഭാവത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരേയൊരു വ്യത്യാസം മാത്രം, കുറഞ്ഞത് മൂന്ന് സിനിമകളെങ്കിലും ചെയ്ത് കഴിയുന്നതുവരെ ഒരു സിനിമയുടെ ഫലത്തെ കുറിച്ച് സംസാരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു.',- വിജയ് ദേവരകൊണ്ട പറഞ്ഞത്.

പരശുറാം സംവിധാനം ചെയ്ത ദ ഫാമിലി സ്റ്റാര്‍ എന്ന ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :