നടി രശ്മിക മലയാള സിനിമയിലേക്ക് ? വിജയ് സേതുപതിയും നിവിന്‍ പോളി ചിത്രത്തില്‍, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 മെയ് 2023 (15:11 IST)
നടി രശ്മിക മലയാള സിനിമയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ ജൂഡ് ആന്തണി. നിവിന്‍പോളി നായകനായി എത്തുന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. ഓം ശാന്തി ഓശാന എന്ന ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.

രശ്മികയുടെ അഭിനയം ഇഷ്ടമാണെന്നും നിവിനോട് സിനിമയെപ്പറ്റി സംസാരിക്കുന്നുണ്ടെന്നും നിലവില്‍ ചര്‍ച്ചയിലുള്ള വിഷയമാണിതെന്നും ജൂഡ് പറഞ്ഞു. വിജയ് സേതുപതിയും സിനിമയുടെ ഭാഗമായേക്കും. സംവിധായകന്‍ തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്.

വരാനിരിക്കുന്ന സിനിമ ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :