വിജയ് ദേവരകൊണ്ടയുമായി ഡേറ്റിംഗിലാണോ? ഒടുവിൽ മനസ്സ് തുറന്ന് രശ്‌മിക മന്ദാന

അഭിറാം മനോഹർ| Last Updated: ബുധന്‍, 16 ഫെബ്രുവരി 2022 (18:12 IST)
പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയവരാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായത്.

ഇപ്പോഴിതാ ഈ ഗോസിപ്പിനെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള തന്റെ സങ്കല്‍പ്പവും കാഴ്ചപ്പാടുമൊക്കെ പങ്കുവച്ചിരിക്കുകയാണ് രശ്മിക. എന്നെ സംബന്ധിച്ച് പ്രണയമെന്നത്
ഇരുവരും പരസ്പരം ബഹുമാനിക്കുകയും സമയം നല്‍കുകയും ചെയ്യുന്നതാണ്. സുരക്ഷിതത്വം തോന്നണം. പ്രണയത്തെ കുറിച്ച് വിശദീകരിക്കുക എളുപ്പമല്ല. കാരണം അതൊരു വൈകാരികമായ കാര്യമാണ്.

വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നാണ് രശ്‌മിക പറയു‌ന്നത്.ഇപ്പോൾ നന്നേ ചെറുപ്പമാണ്. വിവാഹത്തെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല.നമുക്ക് കംഫര്‍ട്ടബിള്‍ ആയൊരാളെയാണ് വിവാഹം കഴിക്കേണ്ടത് എന്നാണ് തന്റെ അഭിപ്രായം രശ്‌മിക പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :