ദുല്‍ഖറിന്റെ പിന്മാറ്റം ഈ കാരണം കൊണ്ട്, തഗ് ലൈഫില്‍ പകരക്കാരനായി എത്തുന്ന നടന്‍ ആര്?

കെ ആര്‍ അനൂപ്| Last Modified ശനി, 30 മാര്‍ച്ച് 2024 (15:44 IST)
'തഗ് ലൈഫ്' എന്ന ചിത്രത്തിനുവേണ്ടി കമല്‍ഹാസന്‍ സംവിധായകന്‍ മണിരത്നവുമായി ഒന്നിക്കുകയാണ്.മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും കൈകോര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ചിത്രീകരണം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഒരു ചെറിയ ഷെഡ്യൂള്‍ ടീം പൂര്‍ത്തിയാക്കിയിരുന്നു. ഇലക്ഷനുമായി ബന്ധപ്പെട്ട കമല്‍ഹാസന്‍ രാഷ്ട്രീയ തിരക്കുകളില്‍ ആയതിനാല്‍ സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ തുടങ്ങാന്‍ ആവില്ല.

സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രീകരണം വൈകുന്നേരം തുടര്‍ന്ന് പിന്മാറിയിരുന്നു.'തഗ് ലൈഫ്' ഷൂട്ടിന്റെ റീഷെഡ്യൂളിംഗ് ചെയ്തതോടെ നടനെ മുന്‍നിശ്ചയിച്ച സിനിമകളില്‍ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥ വന്നു. ഇതോടെ ദുല്‍ഖര്‍ ചിത്രത്തില്‍ നിന്നും പിന്മാറി. ദുല്‍ഖറിന് പകരക്കാരനായി ആര് എത്തും എന്നാണ് ഇനി അറിയേണ്ടത്.

'തഗ് ലൈഫ്' ഷൂട്ടിംഗ് മാറ്റിവച്ചതിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ചെന്നൈയിലെത്തി കമല്‍ഹാസനെയും മണിരത്നത്തെയും കണ്ട് തന്റെ സാഹചര്യം വിശദീകരിച്ചു. തിരക്കുള്ള നടന്റെ ആവശ്യം നിര്‍മ്മാതാക്കള്‍ അംഗീകരിച്ചു.


ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത ചിത്രങ്ങള്‍ക്ക് കമല്‍ഹാസനും ആശംസകള്‍ നേര്‍ന്നതായി റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്‍മാന് പിന്നാലെ ജയം രവിയും തഗ് ലൈഫില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത് സിനിമയുടെ ചിത്രീകരണം വൈകുന്നതിനാലാണ്.


'തഗ് ലൈഫിന്റെ' അടുത്ത ഷെഡ്യൂള്‍ സെര്‍ബിയയില്‍ ആരംഭിക്കും, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :