ഭാര്യയുടെ അകമഴിഞ്ഞ സ്‌നേഹത്തില്‍ വീര്‍പ്പുമുട്ടുന്നുണ്ടോ ? സൗബിന്റെ 'മച്ചാന്റെ മാലാഖ' നിങ്ങളുടെയും കഥ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (09:01 IST)
Machante Maalakha
സൗബിന്‍ ഷാഹിര്‍ നമിത പ്രമോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'മച്ചാന്റെ മാലാഖ'. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോ തോമസിന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

സാധാരണക്കാരനായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ആയി സൗബിന്‍ വേഷമിടുന്നു. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയാണ് നമിത അവതരിപ്പിക്കുന്ന ബിജിമോള്‍. ഭാര്യയുടെ അകമഴിഞ്ഞ സ്‌നേഹത്തോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഭര്‍ത്താവായാണ് സൗബിന്‍ എത്തുന്നത്. രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമ കുടുംബബന്ധങ്ങളുടെ കഥയാണ് പറയുന്നത്.ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ, മനോജ് കെ.യു., വിനീത് തട്ടില്‍, അല്‍ഫി പഞ്ഞിക്കാരന്‍, സുദര്‍ശന്‍, ശ്രുതി ജയന്‍, ആര്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജക്‌സന്‍ ആന്റണിയുടേതാണ് കഥ.
ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ്.

രചന - അജീഷ് പി. തോമസ്, സംഗീതം - ഔസേപ്പച്ചന്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - അമീര്‍ കൊച്ചിന്‍, ഛായാഗ്രഹണം - വിവേക് മേനോന്‍, എഡിറ്റിംഗ് - രതീഷ് രാജ്, ആര്‍ട്ട് - സഹസ് ബാല, ഗാനരചന - സിന്റോ സണ്ണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - അരുണ്‍ മനോഹര്‍, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ - എം ആര്‍ രാജകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ - ജിജോ ജോസ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് - പ്രതീഷ് മാവേലിക്കര, നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ് - ഗിരീശങ്കര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, പി.ആര്‍.ഒ. - പി. ശിവപ്രസാദ്, വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :