Aadujeevitham Box Office Collection: മഞ്ഞുമ്മല്‍ ബോയ്‌സിനുള്ള പണി വരുന്നുണ്ട് ! ആടുജീവിതത്തിന്റെ പോക്ക് എങ്ങോട്ട്?

മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയിലും മികച്ച പ്രകടനമാണ് ആടുജീവിതം നടത്തുന്നത്

Prithviraj (Aadujeevitham)
Prithviraj (Aadujeevitham)
രേണുക വേണു| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (10:09 IST)

Aadujeevitham Box Office Collection: ബോക്‌സ്ഓഫീസില്‍ തരംഗമായി പൃഥ്വിരാജ് ചിത്രം ആടുജീവിതം. റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് വേള്‍ഡ് വൈഡായി ആടുജീവിതം കളക്ട് ചെയ്തത് 60 കോടിക്ക് മുകളിലെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് 50 കോടി കടക്കുന്ന മലയാള സിനിമയെന്ന റെക്കോര്‍ഡ് ആടുജീവിതം സ്വന്തമാക്കി. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ റെക്കോര്‍ഡാണ് മറികടന്നത്.

മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയിലും മികച്ച പ്രകടനമാണ് ആടുജീവിതം നടത്തുന്നത്. നാല് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 30 കോടിയിലേറെ കളക്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ പോയാല്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ബോക്‌സ്ഓഫീസ് റെക്കോര്‍ഡ് ആടുജീവിതം മറികടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ 200 കോടി എന്ന നേട്ടം മഞ്ഞുമ്മല്‍ ബോയ്‌സ് കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നു.

ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിനു വേണ്ടി പൃഥ്വി ശരീരഭാരം കുറച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :