കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 10 ജനുവരി 2024 (09:10 IST)
നടി രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഉടന്‍ വിവാഹിതരാകുമെന്നും ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം നടക്കുമെന്നും ഈയടുത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങളില്‍ യാതൊരു സത്യവും ഇല്ലെന്ന് താരങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചു കഴിഞ്ഞു.
രശ്മികയുമായി ബന്ധപ്പെട്ട വിവാഹ വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമായല്ല. നേരത്തെ കന്നഡ നടന്‍ രക്ഷിത് ഷെട്ടിയുമായി നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ഈ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. ഇരുവരുടെയും വേര്‍പിരിയലിനെ പിന്നിലേക്ക് കാരണം ഇപ്പോഴും അജ്ഞാതമാണ്. അതേസമയം 2019 ഒരു പരിപാടിക്കിടയില്‍ ഈ വിവാഹനിശ്ചയവും അതിനു ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചും ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചു.
ALSO READ:
ഒറ്റപ്പാലത്ത് റെയില്‍വെ ട്രാക്കില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
അന്ന് രശ്മികയുടെ കൂടെയുണ്ടായിരുന്ന വിജയ് ദേവരക്കൊണ്ട ചോദ്യത്തെ തടഞ്ഞു. 'ഡിയര്‍ കോമ്രേഡ്' എന്ന എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്ക് ആയിരുന്നു ചോദ്യം രശ്മികക്ക് നേരെ വന്നത്. ചോദ്യം ചോദിച്ച ഉടന്‍ വിജയ് ചാടി എണീറ്റ് ചോദ്യത്തെ നേരിട്ടു. 'എനിക്ക് നിങ്ങളുടെ ചോദ്യം പോലും അറിയില്ല... പക്ഷെ അത് മറ്റാരെയും ബാധിക്കുന്ന കാര്യമല്ല. എനിക്കാ ചോദ്യം പോലും മനസ്സിലാകുന്നില്ല ... ഇത് എങ്ങനെയാണ് മറ്റുള്ളവരെ ബാധിക്കുക,' വിജയ് ചോദിച്ചു
'കിരിക് പാര്‍ട്ടി' എന്ന സിനിമയില്‍ രക്ഷിത് ഷെട്ടിയുടെ നായികയായി രശ്മിക അഭിനയിച്ചു കൊണ്ടാണ് അരങ്ങേറ്റം പൊരിച്ചത്. വൈകാതെ തന്നെ ഇരുവരുടെയും വിവാഹനിശ്ചയവും നടന്നു.