സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 10 ജനുവരി 2024 (07:51 IST)
Vijay Sethupathi:
ഹിന്ദി ഭാഷയെക്കുറിച്ചുള്ള നിരന്തര ചോദ്യം ചോദിച്ച് വിജയ് സേതുപതിയെ ഹിന്ദി വിരോധിയാക്കാനുള്ള പത്രലേഖകന്റെ ശ്രമം പാളി. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ച് തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ 75 വര്‍ഷത്തെ തമിഴ്നാടിന്റെ ചരിത്രം ഹിന്ദി ഭാഷയെ എതിര്‍ക്കുന്നതല്ലേ എന്നായിരുന്നു ആദ്യചോദ്യം.
ഹിന്ദി അറിയില്ല എന്ന ടീ ഷര്‍ട്ട് ധരിച്ച് ആളുകള്‍ നടക്കുന്നില്ലേ എന്ന ചോദ്യമായിരുന്നു അടുത്തത്. ഇതോടെ വിജയ് സേതുപതി പ്രതികരിച്ചു. ഞങ്ങള്‍ ക്ക് ഹിന്ദി ഭാഷയോട് ഒരു വിരോധവുമില്ലെന്ന് താരം തുറന്നടിച്ചു. വിജയ് സേതുപതിയും കത്രിീന കൈഫും അഭിനയിക്കുന്ന മെറി ക്രിസ്മസ് ജനവരി 12ന് തിയറ്ററുകളില്‍ എത്തും.