മഞ്ജുവാര്യരുടെ 'വെള്ളരി പട്ടണം' ഒ.ടി.ടിയില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (15:09 IST)
മഞ്ജുവാര്യരും സൗബിനും ഒന്നിച്ച പുതിയ ചിത്രമാണ് 'വെള്ളരി പട്ടണം'.മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യ്ത ചിത്രം ആമസോണ്‍ പ്രൈമില്‍. ഒ.ടി.ടി റിലീസായ വിവരം നിര്‍മ്മാതാക്കള്‍ തന്നെയാണ് അറിയിച്ചത്.

സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍,പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് . അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :