കേരളത്തിന് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ വേണം; പിന്തുണയുമായി ബോളിവുഡ് നടൻ വരുണ്‍ ധവാന്‍

കേരളത്തിന് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ വേണം; പിന്തുണയുമായി ബോളിവുഡ് നടൻ വരുണ്‍ ധവാന്‍

Rijisha M.| Last Updated: വെള്ളി, 17 ഓഗസ്റ്റ് 2018 (17:11 IST)
കേരളത്തിനെ പിന്തുണച്ചുകൊണ്ട് നിരവധിപേർ ഇപ്പോൾ രംഗത്തുവരുന്നുണ്ട്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി അവശ്യസധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിലും എല്ലാവരും രംഗത്തുണ്ട്.

അതേസമയം, കേരളത്തിലെ ജനങ്ങൾക്കുവേണ്ടി ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ദേശീയമാധ്യമങ്ങള്‍ കേരളത്തിലേക്ക് ശ്രദ്ധ ചെലുത്തണമെന്നും കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ പൗരന്‍മാരുടെയും സഹായവും അവർക്ക് നൽകണമെന്നും, കഴിയുന്ന എല്ലാ സഹായവും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ബോളിവുഡ് നടന്‍ വരുണ്‍ ട്വിറ്ററില്‍ പറഞ്ഞു.

ടൊവിനോ, ഇന്ദ്രജിത്ത് തുടങ്ങിയ മലയാള സിനിമാ പ്രവർത്തകരടക്കം ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നുമൊക്കെ കേരളത്തിലെ ജനങ്ങൾക്കായി പലരും പ്രവർത്തിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുകയും ചെയ്‌തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :