മല്ലിക സുകുമാരനെ കളിയാക്കുന്നവർ ഇന്ദ്രജിത്തിനേയും പൂർണിമയേയും കാണാതെ പോകരുത്!

അപർണ| Last Modified വെള്ളി, 17 ഓഗസ്റ്റ് 2018 (15:18 IST)
കേരളത്തെ പിടിച്ചുകുലുക്കിയ വെള്ളപ്പൊക്കത്തിൽ നിരവധിയാളുകൾക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. അനവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പെയ്ത മഴയില്‍ നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു.

വെള്ളം കയറിയതോടെ വീടിനുള്ളിൽ അകപ്പെട്ട മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ബിരിയാണി ചെമ്പില്‍ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് നീക്കുകയായിരുന്നു. എന്നാൽ, ഇതിനുശേഷം നിരവധിയാളുകൾ ഇവരെ കളിയാക്കിയും പരിഹസിച്ചും രംഗത്തെത്തിയിരുന്നു.

മല്ലിക സുകുമാരന്റെ മകനും നടനുമായ പ്രഥ്വിരാജ് മുൻപൊരിക്കൽ ലം‌ബോർഗിനി വാങ്ങിയത് ഏറെ വാർത്തയായിരുന്നു. എന്നാൽ, കേരളത്തിലെ റോഡിന്റെ അവസ്ഥ കാരണം ലംബോർഗിനി വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെന്ന് മല്ലിക പറഞ്ഞ വീഡിയോയും ഏറെ വൈറലായിരുന്നു. ഈ സംഭവവുമായി കൂട്ടിച്ചേർത്താണ് സോഷ്യൽ മീഡിയകളിൽ ഇവരെ പരിഹസിക്കുന്നത്.

എന്നാൽ, പരിഹസിക്കുന്നവർ കാണാതെ പോകുന്ന ഒരു കാഴ്ചയുണ്ട്. മല്ലികയുടെ ആദ്യ മകനും നടനുമായ ഇന്ദ്രജിത്ത് സുകുമാരനും ഭാര്യ പൂർണിമയും രണ്ട് പെണ്മക്കളും ദുരിതമനുഭവിക്കുന്നവർക്കായി ചെയ്യുന്ന നന്മ പ്രവ്രത്തി. കൊച്ചിയിലെ അൻ‌പോട് കൊച്ചി എന്ന സംഘടനയുമായി ചേർന്ന് നിരവധി സഹായങ്ങളാണ് ഇരുവരും ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ ഈ സംഘടനയ്ക്കൊപ്പമുണ്ട്.

ഇതുസംബന്ധിച്ച് നോബി ആന്റണി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു:

രാവിലെ മുതൽ കാണുന്നതാണ്, മല്ലികാ സുകുമാരനെ ഒരു വലിയ ചെമ്പിൽ ഇരുത്തി രക്ഷിക്കുന്ന ഫോട്ടോ.. അതിന്റെ കമന്റ് ഏറ്റവും അസഹ്യം..!! ലമ്പോർഗനിയിൽ രക്ഷപെടുന്നു .

ട്രോളി നശിപ്പിക്കുന്നവർ മറക്കരുത് കേരളത്തിലെ പ്രളയകെടുക്കിയെ നേരിടാനായി അവരുടെ 2 മക്കൾ - ഇന്ദ്രജിത്ത് ചേട്ടനും പൂർണിമ ചേച്ചിയും രണ്ട് കുഞ്ഞുങ്ങളും ഈ ദിവസങ്ങളിൽ എല്ലാം രാവിലെ 9 മണി മുതൽ പിറ്റേന്ന് വെളുപ്പിന് 2 മണി വരെ കേരളത്തിന് വേണ്ടി പണി എടുക്കുന്നത് .

അൻപോട് കൊച്ചി എന്നൊരു സഘടന ഉണ്ട് എറണാകുളത്ത് ...അരിയും പയറും പരിപ്പും മുണ്ടും നൈറ്റിയും സാനിട്ടറി നാപ്കിൻസും ഉൾപ്പെടെ ഇത് വരെ 150 ടൺ അവശ്യ വസ്തുക്കൾ കേരളത്തിലുടനീളം ഉള്ള ദുരിത ബാധിത സ്ഥലങ്ങളിൽ വിതരണം ചെയ്തു.

അതിൻറ ചുക്കാൻ പിടിച്ച് മേഘലയിൽ നിന്നുള്ള സഹായങ്ങൾ പരമാവധി സ്വീകരിക്കാൻ അക്ഷീണം പരിശ്രമിച്ച് മല്ലിക സുകുമാരൻറ നൻമയുള്ള മകനും മരുമകളും കൊച്ചുമക്കളും ഞങ്ങളുടെ കൂടെ ഉണ്ട്....

ലോറിയിൽ 75 കിലൊ അരിച്ചാക്കുകൾ ലോഡ് ചെയ്തവരുടെ ' ഒപ്പം ഇന്ദ്രേട്ടൻറ കൈകളും ഉണ്ട്...
ഇവിടെ ഇപ്പോൾ പറയണം എന്ന് ആഗ്രഹിച്ചതല്ല... ചിലത് ഒക്കെ കാണുമ്പോൾ സഹിക്കാൻ പറ്റണില്ല..
അറിയാവുന്നവർ എങ്കിലും പറഞ്ഞില്ല എങ്കിൽ മലയാളം അവരോട് കാണിക്കുന്ന നന്ദികേടാകും എന്ന് ഒരു തോന്നൽ... അതുകൊണ്ട് പറഞ്ഞ് പോകുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :