Varada and Jishin: ഡിവോഴ്‌സ് ആകുമ്പോള്‍ അറിയിക്കാം; വാര്‍ത്തകളോട് പ്രതികരിച്ച് വരദയുടെ ഭര്‍ത്താവ് ജിഷിന്‍

തനിക്കെതിരെ വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് ജിഷിന്‍ പറഞ്ഞു

രേണുക വേണു| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (10:15 IST)

Varada and Jishin: മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് ജിഷിനും വരദയും. ഇരുവരും വിവാഹമോചിതരായി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് രൂക്ഷമായി പ്രതികരിക്കുകയാണ് ജിഷിന്‍.

തനിക്കെതിരെ വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് ജിഷിന്‍ പറഞ്ഞു. മലയാളി നടിയുടെ കൂടെ എന്നെ കാറില്‍ നിന്ന് പിടിച്ചെന്നും അവര്‍ കാറില്‍ നിന്ന് ഇറങ്ങിയിട്ടും ഞാന്‍ ഇറങ്ങാത്തതുകൊണ്ട് നാട്ടുകാര്‍ എന്നെ പിടിച്ച് ഇറക്കിയെന്നുമായിരുന്നു വാര്‍ത്ത. ജിഷിന്‍-വരദ എന്ന് സെര്‍ച്ച് ചെയ്താല്‍ ഇതൊക്കെയാണ് ഇപ്പോള്‍ വരിക. ഞങ്ങള്‍ ഡിവോഴ്സ് ആയെന്നും വാര്‍ത്തകളുണ്ട്. എന്തായാലും ഞങ്ങള്‍ ഡിവോഴ്സ് ആയിട്ടില്ല. ആകുമ്പോള്‍ അറിയിക്കാമെന്നും ജിഷിന്‍ പ്രതികരിച്ചു.

സൈബര്‍ അറ്റാക്കിനെതിരെ വരദയും നേരത്തെ പ്രതികരിച്ചിരുന്നു. 'ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്നു മാത്രം. ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ, തെറ്റോ ആയിക്കൊള്ളട്ടെ, അത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്,' വരദ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ...

ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നു; മഹാകുംഭമേളയുടെ സമാപനത്തിനുപിന്നാലെ നരേന്ദ്രമോദി
കുംഭമേളയില്‍ ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ...

സിപിഐ നേതാവ് പി രാജു അന്തരിച്ചു

സിപിഐ നേതാവ് പി രാജു അന്തരിച്ചു
സിപിഐ നേതാവ് പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: കാമുകി ഫര്‍സാനയുടെ മാലയും ...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയംവച്ചു, പകരം മുക്കുപണ്ടം നല്‍കി
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ കൊല്ലപ്പെട്ട കാമുകി ഫര്‍സാനയുടെ മാലയും പണയം ...

ആരോഗ്യനില മെച്ചപ്പെട്ടു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി ...

ആരോഗ്യനില മെച്ചപ്പെട്ടു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ഉമ്മയുടെ മൊഴി എന്ന് രേഖപ്പെടുത്തും
ആരോഗ്യനില മെച്ചപ്പെട്ടതിന് പിന്നാലെ വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ ...

ബി.ജെ.പിയിലേക്കോ? വ്യക്തത വരുത്തി ശശി തരൂർ

ബി.ജെ.പിയിലേക്കോ? വ്യക്തത വരുത്തി ശശി തരൂർ
ന്യൂ‌ഡൽഹി: ബി.ജെ.പിയിലേക്കെന്ന പ്രചാരണത്തിൽ വ്യക്തത വരുത്തി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ...