4 ഭാഷകളില്‍ ഒ.ടി.ടി റിലീസ്,ടോവിനോയുടെ 'വാശി' നെറ്റ്ഫ്‌ലിക്‌സില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ജൂലൈ 2022 (08:58 IST)
ജൂണ്‍ 17ന് പ്രദര്‍ശനത്തിനെത്തിയ ടോവിനോ തോമസ് ചിത്രമാണ് വാശി. കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ജൂലൈ 17 ന് സ്ട്രീമിങ് ആരംഭിക്കും.

അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.

മഹേഷ് നാരായണന്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതമൊരുക്കുന്നു.മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണം ഒരുക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :