230 കോടി കളക്ഷന്‍,സര്‍ക്കാരു വാരി പാട്ടയുടെ 50 ദിവസങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ജൂലൈ 2022 (14:54 IST)

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ഒന്നിച്ച സര്‍ക്കാരു വാരി പാട്ട തിയെറ്ററുകളില്‍ എത്തി 50 ദിവസങ്ങള്‍ പിന്നിടുന്നു. മെയ് 12ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മഹേഷ് ബാബുവിന്റെ താരമൂല്യം കൊണ്ട് കരകയറിയ സിനിമ കൂടിയാണിത്.ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ചിത്രമായി മാറി സര്‍ക്കാരു വാരി പാട്ട.

230 കോടി രൂപയാണ് സിനിമയുടെ ആഗോള കളക്ഷന്‍.ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിട്ടും തിയേറ്ററുകളില്‍ സിനിമ കാണാന്‍ ആളുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


പരശുറാം സംവിധാനം ചെയ്ത ചിത്രത്തില്‍ സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എസ്.തമന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :