മുത്തശ്ശിക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ഉയിരും ഉലഗും, കൊച്ചിയിലെത്തി നയന്‍താരയും വിഘ്‌നേശ് ശിവനും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഡിസം‌ബര്‍ 2023 (13:13 IST)
ഇത്തവണത്തെ ക്രിസ്മസ് നയന്‍താര ആഘോഷമാക്കി. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് നടി ഈ അവധിക്കാലത്ത് ശ്രമിച്ചത്. മക്കളെയും കൂട്ടി അമ്മയായ ഓമന കുര്യനെ കാണാനായി കൊച്ചിയിലെ വീട്ടില്‍ നയന്‍താര എത്തി.ഉയിരും ഉലഗും മുത്തശ്ശിയുടെ കൂടെ നല്ല സമയം ചെലവഴിച്ചു. വിഘ്‌നേശ് ശിവനും നയന്‍താരയുടെ കൂടെയുണ്ടായിരുന്നു.

സാന്റാ വേഷത്തിലാണ് നയന്‍താരയുടെ കുടുംബത്തെ കാണാനായത്. കഴിഞ്ഞ ക്രിസ്മസിന് മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളായിരുന്നു ഉയിരും ഉലഗും.

മരുമകനായ വിഘ്‌നേശ് ശിവനായി കേരളീയ വിഭവങ്ങളാണ് നയന്‍താരയുടെ അമ്മയായ ഓമന കുര്യന്‍ ഒരുക്കിയത്. കൊച്ചിയിലെ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി വിഘ്‌നേശ് പറഞ്ഞിരുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :