കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 26 ഡിസംബര്‍ 2023 (13:10 IST)
നടന്‍ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം ഈയടുത്താണ് കഴിഞ്ഞത്.താരിണിയാണ് കാളിദാസിന്റെ ജീവിതപങ്കാളി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചത്. തന്റെ പ്രണയത്തെക്കുറിച്ച് കാളിദാസ് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആരാധകരെ അറിയിച്ചത്. തങ്ങളുടെ പ്രണയം ആദ്യം പിടിച്ചത് സഹോദരിയായ ചക്കിയാണെന്നാണ് കാളിദാസ് പറയുന്നത്.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് മനസ്സ് തുറന്നത്.
'വീട്ടില്‍ ഞാന്‍ പറയുന്നതിന് മുമ്പേ ചക്കി കണ്ടുപിടിച്ചു. അപ്പോള്‍ തന്നെ വീട്ടിലേക്ക് ചോര്‍ത്തുകയും ചെയ്തു. ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയ കാലത്ത് ഞാന്‍ ഉപയോഗിച്ചിരുന്നത് ചക്കിയുടെ കാറാണ്. ബ്ലൂടൂത് കണ്ക്ടഡായിരുന്നു. കോള്‍ വന്നപ്പോള്‍ ഞങ്ങളുടെ സംസാരം ചക്കി കേട്ടു. പക്ഷെ ഒരു ഭാവഭേദവും കാണിച്ചില്ല.
പിന്നീട് വിക്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ ഞങ്ങളുടെ രണ്ടാളുടേയും കുടുംബം ഒന്നിച്ചുണ്ടായിരുന്നു. പിറ്റേന്ന് എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് അത്ഭുതം പ്രതീക്ഷിച്ചിരുന്ന എന്നോട് അമ്മ ചോദിച്ചു, താരിണിയല്ലേ.ഞാന്‍ കണ്ടെത്തിയ ആളാണല്ലോ. വീട്ടിലെല്ലാവര്‍ക്കും സമ്മതം. താരിണിയുടെ വീട്ടില്‍ പ്രണയം നേരത്തെ തന്നെ അറിഞ്ഞിരുന്നു',-കാളിദാസ് ജയറാം പറഞ്ഞു.
കാളിദാസ് ജയറാം നായകനായി എത്തിയ പുതിയ ചിത്രമാണ് രജനി. ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഡി 50'ഒരുങ്ങുകയാണ്. ഇതിലും കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.