'സലാര്‍' കേരളത്തില്‍ നിന്ന് എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഡിസം‌ബര്‍ 2023 (11:52 IST)
ഏറെ കാത്തിരുന്ന ആക്ഷന്‍-പാക്ക്ഡ് ചിത്രം 'സലാര്‍' കേരളത്തിലെ ബിഗ് സ്‌ക്രീനുകളില്‍ ആളെ കൂടുന്നു. എന്നിട്ടും പ്രഭാസ് നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.


റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 9.54 കോടി രൂപ നേടി. ഒന്നാം ദിവസം 4.65 കോടിയും, രണ്ടാം ദിവസം 2.63 കോടിയും, മൂന്നാം ദിവസം 2.26 കോടിയും നേടി.
ഡിസംബര്‍ 22-ന് റിലീസ് ചെയ്ത 'സലാര്‍'ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് റിലീസ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :