മിഥുനത്തില്‍ നായകനാവേണ്ടിയിരുന്നത് ശ്രീനിവാസന്‍, മാറ്റിയത് പ്രിയദര്‍ശന്‍ !

മനു നെല്ലിക്കല്‍| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (11:18 IST)
'മിഥുനം’ എന്ന ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് ശ്രീനിവാസനായിരുന്നു എന്ന വെളിപ്പെടുത്തലുമായി ആ ചിത്രത്തിലെ നായികയായിരുന്ന ഉര്‍വ്വശി. മിഥുനം ശ്രീനിവാസന്‍ സംവിധാനം ചെയ്യാനിരുന്ന പ്രൊജക്‍ടായിരുന്നു എന്നും ഉര്‍വ്വശി വെളിപ്പെടുത്തി.

പ്രിയദര്‍ശന്‍ സംവിധാനം ഏറ്റെടുത്തപ്പോഴാണ് നായകനായി മോഹന്‍ലാല്‍ വരുന്നത്. അപ്പോള്‍ ശ്രീനിവാസന്‍ മോഹന്‍ലാലിന്‍റെ കൂട്ടുകാരന്‍ കഥാപാത്രമായി മാറി.

വടക്കുനോക്കിയന്ത്രം, ചിന്താവിഷ്‌ടയായ ശ്യാമള എന്നീ സിനിമകളാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്‌തിട്ടുള്ളത്. മിഥുനവും ശ്രീനി സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്‌ത ചിത്രമായിരുന്നു എന്ന വെളിപ്പെടുത്തല്‍ കൌതുകമുണര്‍ത്തുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :